ഡബ്ലിന്‍: വര്‍ഷങ്ങളായി കെഎഫ്‌സിയുടെ മുഖമുദ്രയാണ് ഭക്ഷണം കഴിച്ച് കൊതി തീരാതെ വിരല്‍നക്കുന്നവരെ കാട്ടിയുള്ള ‘ഫിംഗര്‍ ലിക്കിംഗ് ഗുഡ്’ എന്ന പരസ്യ വാചകം.ഇപ്പോഴിതാ, 64 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പരസ്യവാചകം ഉപേക്ഷിച്ചിരിക്കുകയാണ് കെ.എഫ്.സി.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തികച്ചും അനുയോജ്യമല്ലാത്ത പരസ്യവാചകമായതിനാലാണ് ഈ നടപടിയെന്ന് കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായ കാതറിന്‍ റ്റാന്‍ ഗില്ലെപ്‌സി അറിയിച്ചു.
വൈറസിനെ ചെറുക്കാന്‍ കൈകള്‍ നല്ലപോലെ ശുചിയാക്കാതെ കണ്ണ്, മൂക്ക്, വായ എന്നീ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കരുതെന്ന് രോഗ നിയന്ത്രണ, പ്രതിരോധ സ്ഥാപനങ്ങള്‍ ജനങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഇങ്ങനെയൊരു പരസ്യവാചകം ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉചിതമായ സമയത്ത് പരസ്യവാചകം തിരികെ കൊണ്ടുവരുന്നതാണെന്നും കമ്പനി വ്യക്തമാക്കി.