X

കീബോര്‍ഡിസ്റ്റ് എം.ഇ. മാനുവല്‍ മരിച്ച നിലയില്‍

പ്രശസ്ത കീബോര്‍ഡിസ്റ്റ് എം ഇമ്മാനുവലിനെ (73) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂര്‍ സുനഹദോസ് പള്ളിക്ക് സമീപം നെസ്റ്റ് മഷ്‌നരി വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഭാര്യയും മക്കളും വിദേശത്താണ്.

വീട്ടില്‍ ലൈറ്റുകള്‍ രണ്ടുദിവസമായി തെളിഞ്ഞു കിടക്കുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

യേശുദാസ് അടക്കമുള്ള പ്രശസ്ത സംഗീതജ്ഞരുടെ ഒപ്പം കീബോര്‍ഡ് വായിച്ചിട്ടുണ്ട്.

 

webdesk11: