കെവിന്‍ വധക്കേസില്‍ രണ്ടാം ഘട്ട വിസ്താരം ഇന്ന് ആരംഭിക്കും. കേസിലെ നിര്‍ണായക സാക്ഷികളായ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ടി.എം ബിജു, സിപിഒ അജയകുമാര്‍ എന്നിവരെയും കെവിന്റെ പിതാവ് ജോസഫിനെയും വിസ്തരിക്കും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജൂണ്‍ അവസാനവാരം വരെ തുടര്‍ച്ചയായി വിചാരണ നടത്താനാണ് തീരുമാനം.കേസിലെ എട്ട് സാക്ഷികളെയാണ് രണ്ടാം ഘട്ടത്തില്‍ വിസ്തരിക്കുക. കെവിന്‍ താഴ്ന്ന ജാതിയില്‍പ്പെട്ട ആളായതിനാലാണ് പിതാവും കുടുംബവും വിവാഹത്തെ എതിര്‍ത്തതെന്ന് നീനു കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കൂടാതെ പിതാവും സഹോദരനും മര്‍ദ്ദിച്ചതിന്റെയും പൊള്ളിച്ചതിന്റെയും പാടുകള്‍ നീനു കോടതിയില്‍ കാണിച്ചിരുന്നു. കേസിലെ പ്രതികളെ കുമളിയിലെ ഹോം സ്‌റ്റേ ജീവനക്കാരടക്കം ഒമ്പത് സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു.