X
    Categories: CultureMoreViews

കെവിനെ തട്ടിക്കൊണ്ടുപോയത് പൊലീസ് അറിവോടെയെന്ന് ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്

കോട്ടയം: ദുരഭിമാനക്കൊലക്ക് ഇരയായ കെവിന്‍ ജോസഫിനെ തട്ടിക്കൊണ്ടുപോയത് ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവിന്റെ അറിവോടെയെന്ന് ഐ.ജി വിജയ് സാക്കറെയുടെ അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണം അട്ടിമറിച്ചത് ബിജുവാണെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തട്ടിക്കൊണ്ടുപോകല്‍ പൂഴ്ത്തിയത് ബിജുവാണ്. കെവിനെ തട്ടിക്കൊണ്ടുപോയ ഉടനെ സംഭവം പോലീസ് അറിഞ്ഞിരുന്നു. പ്രതികള്‍ ബിജുവുമായി ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ രാവിലെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

എസ്.ഐ ഷിബു വിവരം അറിഞ്ഞത് ഞായറാഴ്ച രാവിലെയാണ്. എന്നാല്‍ അദ്ദേഹം ഗൗരവം മനസിലാക്കാതെ കുടുംബ പ്രശ്‌നമാക്കി മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഐ.ജി ഡി.ജി.പിക്ക് കൈമാറി. ഗാന്ധിനഗര്‍ എസ്.ഐ ഷിബുവിനേയും എ.എസ്.ഐ ബിജുവിനേയും കേസില്‍ പ്രതിചേര്‍ത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: