X

പെട്രോളിനും ഡീസലിനും പിന്നാലെ മണ്ണെണ്ണയിലും കൈവെച്ച് കേന്ദ്രം; ആരുമറിയാതെ മണ്ണെണ്ണ സബ്‌സിഡി എടുത്തുകളഞ്ഞു

ഡല്‍ഹി: പൊതുവിതരണ ശൃഖല വഴി സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തിരുന്ന മണ്ണെണ്ണയ്ക്ക് അല്‍പാല്‍പമായി വില കൂട്ടി വിപണി വിലയിലെത്തിച്ച് കേന്ദ്ര സര്‍ക്കാറിന്റെ ചതി. രണ്ടാഴ്ച കൂടുമ്പോള്‍ 25 പൈസ വീതം വര്‍ധിപ്പിച്ചാണ് റേഷന് മണ്ണെണ്ണയുടെ വില വിപണി വിലയിലേക്ക് ഉയര്‍ത്തിയത്. ഇതോടെ ഇത്തവണത്തെ ബജറ്റില്‍ 2021-22 കാലയളവിലേക്ക് ഒരു പൈസ പോലും മണ്ണെണ്ണ സബ്‌സിഡി തുക വകയിരുത്തിയിട്ടില്ല.

മാര്‍ച്ച് 31 ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷം മണ്ണെണ്ണ സബ്‌സിഡി 2677.32 കോടി രൂപയായിരുന്നു. ഇതിനു മുന്‍ വര്‍ഷം 4058 കോടിയായിരുന്നു. സബ്‌സിഡി പതിയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തില്‍ 2016ല്‍, രണ്ടാഴ്ചയിലൊരിക്കല്‍ 25 പൈസ വീതം കൂട്ടാന്‍ സംസ്ഥാനങ്ങളിലെ മണ്ണെണ്ണ വിതരണക്കാര്‍ക്ക് അനുമതി നല്‍കിയാണ് കേന്ദ്രം പണിയൊപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയോടെ സബ്‌സിഡി പൂര്‍ണമായും ഇല്ലാതായി.

അന്താരാഷ്ട്ര എണ്ണവിപണി വില അനുസരിച്ച് പൊതുവിതരണത്തിനുള്ള മണ്ണെണ്ണയുടെ വില മാസംതോറും പരിഷ്‌ക്കരിക്കുകയും ചെയ്തു.ഇതുപ്രകാരം 2020 മെയില്‍ വില ലിറ്ററിന് 13.96 ആയി താഴ്‌ന്നെങ്കിലും പിന്നീട് വര്‍ധിച്ച്് 30.12 ആയി. ജനുവരിയില്‍ ഉണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധന 3.87 രൂപയാണ്.

 

Test User: