X

കേരള സർവ്വകലാശാല ഭരത് മുരളി നാടകോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തിരി തെളിയും

കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തിരി തെളിയും. മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.കേരള സർവ്വകലാശാല പാളയം സെനറ്റ് ക്യാമ്പസിൽ നടക്കുന്ന മേളയിൽ തെരഞ്ഞെടുത്ത 9 മലയാള നാടകങ്ങൾ അവതരിപ്പിക്കും.മൂന്നു  വേദികളിലായാണ് നാടകോത്സവം നടക്കുക.മേളയുടെ ഭാഗമായി നടക്കുന്ന മുരളി സ്മൃതിയിൽ മുൻ പ്രതിപക്ഷ നേതാവായ രമേശ്‌ ചെന്നിത്തല എം എൽ എ പ്രഭാഷണം നടത്തും. ഏപ്രിൽ 4 വരെയാണ് നാടകോത്സവം.

അശോക് ശശി സംവിധാനം ചെയ്ത ഇതിഹാസം, കെ ആർ രമേശ്‌ സംവിധാനം ചെയ്ത ആർട്ടിക്, സൂര്യ കൃഷ്ണ മൂർത്തി സംവിധാനം ചെയ്ത പ്രേമലേഖനം, അരുൺ ലാൽ സംവിധാനം ചെയ്ത ദ വില്ലന്മാർ, മാർത്താണ്ഡന്റെ സ്വപ്‌നങ്ങൾ, ഹസിം അമരവിള സംവിധാനം ചെയ്ത സോവിയറ്റ് സ്റ്റേഷൻ കടവ്, അർജുൻ ഗോപാൽ സംവിധാനം ചെയ്ത സിംഹാരവം ഘോരാരവം, അമൽ രാജും ജോസ് പി റാഫേലും ചേർന്ന് ഒരുക്കിയ തോമ കറിയ കറിയ തോമ, ശ്രീജിത്ത്‌ രമണൻ സംവിധാനം ചെയ്ത തീണ്ടാരിപ്പച്ച എന്നീ നാടകങ്ങൾ ആണ് അരങ്ങിലെത്തുന്നത്.

webdesk15: