X
    Categories: keralaNews

സര്‍ക്കാര്‍ ജീവനക്കാരോട് കാട്ടുന്നത് ക്രൂരതയെന്ന് സി.പി.ഐ സംഘടന

സി.പി.ഐയുടെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടന പിണറായിസര്‍ക്കാരിനെതിരെ . കഴിഞ്ഞ രണ്ടുവര്‍ഷമായി വിലക്കയറ്റത്തിനനുസരിച്ച് നിയമാനുസൃതമായ ഡി.എവര്‍ധനവ് നടപ്പാക്കാത്തത് തികഞ്ഞ ക്രൂരതയാണെന്ന് ജോയിന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ മലപ്പുറത്ത് ആരോപിച്ചു. ഇതിനെതിരെ സമരത്തിന് തയ്യാറാകും. ഇതിലും വലിയ പ്രതിസന്ധി വന്നിട്ടും ഡി.എ മുടക്കിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. ഇടതുപക്ഷമല്ലാത്ത സര്‍ക്കാരുകള്‍ പല സംസ്ഥാനങ്ങളിലും പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിച്ചിട്ടും സി.പി.എം മുന്നണിസര്‍ക്കാര്‍ അതിന് തയ്യാറാകാത്തത് തികഞ്ഞ ക്രൂരതയാണ്.

Chandrika Web: