കെറെയിലിന്റെ വിശദമായ പദ്ധതി രേഖ പുറത്തുവിടാന്‍ സാധിക്കില്ലെന്ന സര്‍ക്കാറിന്റെ വാദം വളരെ വിചിത്രമാണെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. കെറെയില്‍ സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ എന്തുകൊണ്ടാണ് വസ്തുതകള്‍ വ്യക്തമാക്കതതെന്നും ചെലവ് കുറച്ച് കാണിക്കുന്നതെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി. എണ്ണൂറിഞ്ഞടുത്ത് ആര്‍.ഒ.ബികള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കേണ്ടി വരുമെന്നും ഇതിനായി ഏകദേശം 16000 കോടി ചെലവ് വരുമെന്നും പറഞ്ഞ അദ്ദേഹം എസ്റ്റിമേറ്റില്‍ ഇത് കാണിക്കുന്നില്ലെന്നും തുടര്‍ന്ന് സര്‍ക്കാരിന് കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നും ഓര്‍മിപ്പിച്ചു.
ഡി.പി.ആര്‍ പുറത്ത് വിടാന്‍ സാധിക്കില്ലെന്ന സര്‍ക്കാരിന്റെ സമീപനം തെറ്റാണെന്നും പത്തിനടുത്ത് പദ്ധതികളുടെ ഡി.പി.ആര്‍ താന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അതെല്ലാം പൊതുസമൂഹത്തിന് പരിശോധിക്കാമായിരുന്നെന്നും ശ്രീധരന്‍ വ്യക്തമാക്കി. സില്‍വര്‍ലൈന്‍ പോകുന്ന ഇടങ്ങളില്‍ ട്രാക്കിന്റെ ഇരു ഭാഗങ്ങളിലും ഭിത്തി നിര്‍മിക്കേണ്ടിവരുമെന്നും ഭിത്തി കെട്ടുന്നത് കടുത്ത പരിസ്ഥിതി പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
ആയതിനാല്‍ സംസ്ഥാനത്ത് വളരെ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യം ഉണ്ടാകുമെന്നും വെള്ളം ഒഴുകിപ്പോകാനുള്ള മാര്‍ഗങ്ങള്‍ളെ ഭിത്തി തടസ്സപ്പെടുത്തുമെന്നും വ്യക്തമാക്കി. പദ്ധതി നടപ്പിലായാല്‍ കുട്ടനാടിനുണ്ടായ പോലെ വെള്ളപ്പൊക്കം ഉണ്ടാകുമെന്നും കേരളത്തിലെ 393 കിലോമീറ്ററിലും അത് ആവര്‍ത്തിക്കുകമെന്നും കൂട്ടിചേര്‍ത്തു.