കെറെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. കെറെയില്‍ എന്നത് ജപ്പാനില്‍ നിന്നുള്ള റെയില്‍ പദ്ധതിയാണെന്നും ആയതിനാല്‍ ജെറെയില്‍ എന്നാണ് അതിനെ വിളിക്കേണ്ടതെന്നും മേധാ പട്കര്‍ കുറ്റപ്പെടുത്തി. കോഴിക്കോട് വെച്ച് നടന്ന കെറെയില്‍ വിരുദ്ധ സമരപരിപാടികിടെയാണ് മേധ പട്കറിന്റെ പരാമര്‍ശം. കെറെയില്‍ സ്വകാര്യ പദ്ധതിയാണെന്നും പറഞ്ഞു.
നേരത്തെ കെറെയില്‍ പദ്ധതി പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് പിണറായി വിജയനോട് മേധാ പട്കര്‍ കൈകൂപ്പിയിരുന്നു. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള്‍ മനസ്സിലാക്കുന്നില്ലെന്നും ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന് പഠനം പോലും നടന്നിട്ടില്ലെന്നും മേധാ പട്കര്‍ വിമര്‍ശിച്ചിരുന്നു.