പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ചോദ്യോത്തരവേള റദ്ദ് ചെയ്ത് നിയമസഭ ഇന്നത്തെക്ക് പിരിഞ്ഞു. സഭ തിങ്കളാഴ്ച വീണ്ടും ചേരും. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സഭയിൽ മുദ്രാവാക്യം വിളികളുമായി അംഗങ്ങൾ നടുതളത്തിൽ ഇറങ്ങി.ചോദ്യോത്തര വേളക്കിടയിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നതിനിടയിൽ സ്പീക്കർ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി. സമരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അതേസമയം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സഭാ നടപടികളുമായി സഹകരിക്കാത്തത് നിരാശാ ജനകമെന്ന് സ്പീക്കർ പറഞ്ഞു.ഇന്ന് ഒൻപത് മിനിറ്റ് മാത്രമാണ് സഭ നടന്നത്