ദുബായ് ∙ മലയാളി യുവാവിനെ ദുബായിൽ നിന്ന് കാണാതായതായി പരാതി. മംസാറിലെ റസ്റ്ററന്റിൽ ജോലിചെയ്തിരുന്ന തൃശൂർ കാട്ടൂർ സ്വദേശി മനാഫ് മുഹമ്മദ് അലി(40)യെയാണ് ഇൗ മാസം 5 മുതൽ കാണാതായത്.
രാത്രി ബന്ധുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം11 മണിക്ക് മനാഫിന്റെ താമസ സ്ഥലത്തിനടുത്തെ റോഡരികിൽ വാഹനത്തിൽ കൊണ്ടു ചെന്നാക്കിയിരുന്നുവത്രെ. അതിനു ശേഷം മനാഫ് ആരുമായും ബന്ധപ്പെട്ടിട്ടില്ല. മുറഖബാദ് പൊലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. മനാഫിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുമായി ബന്ധപ്പെടുക:ഫോൺ– 0507772146.
- 5 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories