എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേക്കും കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്കും പുതിയ ട്രെയിനുകൾ അനുവദിച്ചു.എറണാകുളത്തു നിന്ന് തിങ്കൾ, ശനി ദിവസങ്ങളിൽ ഉച്ചക്ക് 12.35ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് കാലത്ത് 5.50ന് വേളാങ്കണ്ണിയിലെത്തും.തിരിച്ച് ചൊവ്വ, ഞായർ ദിവസങ്ങളിൽ വൈകീട്ട് 18.30ന് വേളാങ്കണ്ണിയിൽനിന്നും പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 12ന് എറണാകുളത്തെത്തും.
തിരുപ്പതിയിൽനിന്നും ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഉച്ചക്ക് 14.40ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.20ന് കൊല്ലത്തെത്തും.തിരിച്ച് ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 10ന് കൊല്ലത്തുനിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 3.20ന് തിരുപ്പതിയിലെത്തും.പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടുകയും ചെയ്യും.പുതിയ ട്രെയിനുകൾ ഓടിത്തുടങ്ങുന്ന തീയതിപ്രഖ്യാപിച്ചിട്ടില്ല.