X

വടക്കൻ കേരളത്തിൽ കനത്ത കാറ്റും മഴയും; കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തി

ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമായി.വടക്കൻ കേരളത്തിൽ ഉണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു.. കോഴിക്കോട് താമരശേരിയിലും വയനാട് തിരുനെല്ലിയിലും വീടുകൾ തകർന്നു. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കണ്ണൂരിൽ കനത്ത മഴ ലഭിച്ചു. കാറ്റിൽ പലയിടത്തും മരച്ചില്ലകൾ പൊട്ടി വീണ് വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെട്ടു.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തി.കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. ഇന്ന് (ജൂലൈ 22) രാവിലെ 11 മണിക്കാണ് ഷട്ടറുകൾ ഉയർത്തിയത്. പത്ത് സെന്റിമീറ്ററാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

webdesk15: