കേരളവര്‍മ്മ കോളജിലെ യൂണിയന്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തെരഞ്ഞെടുപ്പിന്റെ യഥാര്‍ഥ ടാബുലേഷന്‍ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ആയിരിക്കും വിധി പറയുക.
രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പിന്റെ ഒറിജിനല്‍ ടാബുലേഷന്‍ ഷീറ്റ് സബ് ട്രഷറിയില്‍ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചത്. കോളേജിന്റെ ഭാഗത്തുനിന്ന് രേഖകളുടെ പകര്‍പ്പ് മാത്രമായിരുന്നു ഹാജരാക്കിയത്.
തെരഞ്ഞെടുപ്പിനെ കുറിച്ച് പരാതി ഉണ്ടെങ്കില്‍ കോടതിയെ അല്ല, വൈസ് ചാന്‍സിലറെയാണ് സമീപിക്കേണ്ടതെന്നാണ് സര്‍വകലാശാല നിലപാടെടുത്തു. റീ കൗണ്ടിങില്‍, അസാധു വോട്ടുകള്‍ സാധുവായി പരിഗണിച്ചെന്നും, ഇത് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും, അതിനാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് കെ.എസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്റെ ആവശ്യം.