X

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി വാര്‍ഷികം: ക്വിസ് മത്സരത്തില്‍ കാസര്‍ഗോഡ് ജേതാക്കള്‍

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്‍റെ 14ാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന സംസ്ഥാനതല ക്വിസ് മത്സരത്തില്‍ കാസര്‍ഗോഡ് ചട്ടഞ്ചാല്‍ സി.എച്ച്.എസ്.എസ് വിജയികളായി. സായന്ത്.കെ, കൃഷ്ണജിത്ത്.കെ, വൈഭവി.എം എന്നിവര്‍ പങ്കെടുത്ത ടീമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.കൊച്ചി സിറ്റി ഇടപ്പളളി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലെ അനുഗ്രഹ്.വി.കെ, ഉദയനാരായണന്‍.പി.പി, അദ്വൈത് സജീവ് എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.പത്തനംതിട്ട തോട്ടക്കോണം ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിനാണ് മൂന്നാം സ്ഥാനം. ശ്രീനന്ദ.എസ്, ദേവിക സുരേഷ്, അല്‍ ഫാത്തിമ സലീം എന്നിവരാണ് സ്കൂളിനായി സമ്മാനം നേടിയത്.

വിജയികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്‍റെ 14ാമത് വാര്‍ഷികാഘോഷത്തിന്‍റെ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിച്ചു.

സംസ്ഥാനതല ക്വിസ് മത്സരങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷേയ്ഖ് ദര്‍വേഷ് സാഹിബ് ഉദ്ഘാടനം ചെയ്തു. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ചക്കിലം, ദക്ഷിണ മേഖല ഐ.ജി ജി.സ്പര്‍ജന്‍ കുമാര്‍, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ ആര്‍.നിശാന്തിനി എന്നിവരും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

webdesk15: