X

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തിദിനങ്ങൾ വെട്ടിക്കുറച്ചതിനെതിരെ ഹർജി; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തിദിനങ്ങൾ വെട്ടിക്കുറച്ചതിനെതിരെ ഹർജി. ഹർജി പരിഗണിച്ച ഹൈക്കോടതി 10 ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നോട്ടീസ് അയച്ചു.മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ സി.കെ ഷാജിയും പിടിഎയുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സ്കൂളുകളുടെ പ്രവൃത്തിദിനം 210 ആയി കുറച്ചത് വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

webdesk15: