കേരളത്തിന്റെ ജലവിമാനം കൊച്ചി കായലില്‍ ഇറക്കി. ബോള്‍ഗാട്ടിയില്‍ നിന്ന് മാട്ടുപ്പെട്ടി റിസര്‍വോയറിലേക്കുള്ള സീപ്ലെയിന്‍ സര്‍വീസിന്റെ പരീക്ഷണപ്പറക്കല്‍ നാളെ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ലാഗ് ഓഫ് ചെയ്യും. അഞ്ചു പേര്‍ക്കാണ് യാത്ര ചെയ്യാന്‍ സാധിക്കുക.
കൊച്ചി കായലില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന് കളക്ടര്‍ അടക്കമുള്ളവര്‍ സ്വീകരണം നല്‍കി. ടൂറിസത്തിന് പുറമേ അടിയന്തരഘട്ടങ്ങളിലും സീപ്ലെയിനെ ഉപയോഗിക്കാനാണ് തീരുമാനം. ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷപറക്കല്‍ നാളെ നടക്കും. കൊച്ചി ബോള്‍ഗാട്ടിയില്‍ നിന്നുമാണ് പരീക്ഷണ പറക്കല്‍ നടക്കുക.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു സി പ്ലെയിന്‍. 2013-ലാണ് പദ്ധതി അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുന്നത്. അഷ്ടമുടി, പുന്നമടക്കായലുകളിലും മൂന്നാര്‍, ബോള്‍ഗാട്ടി, ബേക്കല്‍ എന്നിവിടങ്ങളിലും വാട്ടര്‍ എയറോഗ്രാം ഒരുക്കി സര്‍ക്യൂട്ട് ടൂര്‍ ആയിരുന്നു പദ്ധതി.
കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്ളെയിന്‍ പദ്ധതിക്ക് ഉപയോഗിക്കുന്നത്.