സംസ്ഥാനത്ത് കാലവർഷം ശക്തമായി .പലയിടത്തും അതിതീവ്ര മഴ തുടരുന്നു. കണ്ണൂരും ഇടുക്കിയിലും എറണാകുളത്തും ഇന്ന് റെഡ് അലർട്ട് ആണ്.തീരമേഖലയിൽ കടൽക്ഷോഭ മുന്നറിയിപ്പും നൽകി.തീരമേഖലയിൽ ശക്തമായ കടൽക്ഷോഭവും കാറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യ ബന്ധത്തിനായ് പോയ വള്ളങ്ങളെ തിരിച്ച് വിളിച്ചു. കഴിഞ്ഞ മണിക്കൂറുകളിൽ തെക്കൻ, മധ്യകേരളത്തിൽ വ്യാപകമായും കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി.മലയോരമേഖലകളിലും തീരമേഖലകളിലും അതീവജാഗ്രത തുടരണമെന്നാണ് നിർദ്ദേശം. അടിയന്തര സാഹചര്യം നേരിടാൻ റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം നടക്കുന്നു.ഏഴ് എൻഡിആർഎഫ് സംഘങ്ങളെ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, വയനാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് നിലവിൽ എൻഡിആർഎഫ് സംഘങ്ങൾ. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പാലക്കാട് വടക്കഞ്ചേരിയിൽ പാടത്ത് പണിക്കിടെ തെങ്ങു വീണ് വീട്ടമ്മ മരിച്ചു.പല്ലാറോഡ് സ്വദേശി തങ്കമണിയാണ് (55 ) മരിച്ചത്.ഒരാൾക്ക് പരിക്കേറ്റു. മലപ്പുറം കരുവാരക്കുണ്ടിൽ കനത്തമഴ തുടരുന്നു. കോഴിക്കോട് ഇരുവഞ്ഞി പുഴയിൽ ഒരാള ഒഴുക്കിൽ പെട്ട്.
ആലപ്പുഴ ജില്ലയിൽ മഴയിലും കാറ്റിലും നിരവധി മരങ്ങൾ കടപുഴകി വീണു.. ജില്ലയിൽ 45 വീടുകൾക്ക് ഭാഗികമായി നാശ നഷ്ടം സംഭവിച്ചു.തോട്ടപ്പള്ളിയിൽ പൊഴി മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ കടലിൽ വീണ് ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി. ബിഹാർ സ്വദേശി രാജ് കുമാറിനെയാണ് കാണാതായത് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടമുണ്ടായി. മൂന്ന് മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെടുകയായിരുന്നു. കൊല്ലം ചെങ്കോട്ട പാതയിൽ മരം വീണ് അപകടമുണ്ടായി.ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അഴീക്കലിൽ കക്ക വരുകയായിരുന്ന തൊഴിലാളിയുടെ ചെറുവള്ളം മുങ്ങി.
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.പാലാരിവട്ടത്ത് റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് വടകര പുറങ്കരയിൽ ശക്തമായ മഴയിൽ വീട് തകർന്നു. പത്തനംത്തിട്ട കുറുമ്പൻമുഴി കോസ് വേയിൽ വെള്ളം കയറിയതിനാൽ 250 ഓളം വീടുകൾ ഒറ്റപ്പെട്ടു.