ജൂൺ 7 മുതൽ സംസ്ഥാനത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചതായി ബസ്സുടമ സംയുക്ത സമര സമിതി അറിയിച്ചു. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാലും, വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15നു ശേഷം മാത്രമേ സര്‍ക്കാരിനു ലഭിക്കുകയുള്ളൂ എന്നതിനാലുമാണ് സമരം മാറ്റി വെച്ചെന്നെന്ന് ബസ് ഉടമകള്‍ അറിയിച്ചു.മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും.
വിദ്യാർഥികളുടെ ബസ് ചാർജ് അഞ്ചു രൂപയെങ്കിലും ആക്കണം. വിദ്യാർത്ഥികളുടെ സൗജന്യ നിരക്കിന് പ്രായപരിധി ഏർപ്പെടുത്തണമെന്നും നിലവിൽ സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യ ബസുകളുടെയും പെർമിറ്റുകൾ അതേപടി നിലനിർത്തണമെന്നും സമര സമിതി ആവശ്യപ്പെട്ടാണ് സമരം നടത്തുവാന്‍ നിശ്ചയിച്ചിരുന്നത്.