X

സംസ്ഥാന സർക്കാർ സംഭരിച്ച നെല്ലിന്‍റെ പണം നല്‍കുന്നില്ല ; കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്

സംഭരിച്ച നെല്ലിന്‍റെ പണം നല്കാത്തത്തിൽ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. കുട്ടനാട്ടിലേയും പത്തനംതിട്ട, കോട്ടയം ജില്ലകളിലേയും പാടശേഖരസമിതികള്‍ ചേര്‍ന്ന് രൂപീകരിച്ച സംയുക്ത നെല്‍ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. വ്യാഴാഴ്ച മങ്കൊമ്പിലെ പാഡി ഓഫീസിന് മുന്നില്‍ കര്‍ഷകർ സമരം നടത്തും.

പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും പണം കിട്ടിയില്ലെന്നാണ് കർഷകരുടെ പരാതി. 340 കോടി രൂപയിലധികമാണ് ആലപ്പുഴ ജില്ലയില്‍ മാത്രം സപ്ലൈകോ കര്‍ഷകര്‍ക്ക് നല്കാനുള്ളത് .നെല്ല് വാങ്ങിയ വകയില്‍ കര്‍ഷകര്‍ക്ക് സപ്ലൈകോയില്‍ നിന്ന് ലഭിക്കേണ്ട തുക നിലവില്‍ കേരള ബാങ്ക് ആണ് നല്‍കുന്നത്. എന്നാല്‍ എത്രയാണോ നെല്ലിന്റെ വിലയായി നിശ്ചയിച്ചിട്ടുള്ളത് ആ തുക പണമായി ലഭിക്കണമെങ്കില്‍ കേരള ബാങ്ക് നല്‍കുന്ന വായ്പ രേഖകളില്‍ ഒപ്പ് വെക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നതെന്നാണ് കർഷകരുടെ ആരോപണം.

webdesk15: