കേരളത്തിൽ കാലവർഷം വൈകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.ജൂൺ നാലിന് കേരളത്തിൽ കാലവർഷമെത്തുമെന്നായിരുന്നു നേരത്തെയുള്ള നിഗമനമെങ്കിലും ഇത് മൂന്ന് ദിവസം കൂടി വൈകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.സ്വകാര്യ കാലാവസ്ഥ സ്ഥാപനമായ സ്കൈമെറ്റ് ജൂൺ ഏഴിന് മൺസൂൺ എത്തുമെന്നാണ് പ്രവചനം. സാധാരണ ഗതിയിൽ ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം എത്തുക.കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യത. അതേസമയം ജൂൺ 5 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.തെക്ക് കിഴക്കൻ അറബിക്കടലിൽ ജൂൺ 5 ഓടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും തുടർന്നുള്ള 24 മണിക്കൂറിൽ ഇത് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.
കേരളത്തിൽ കാലവർഷം വൈകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം
Tags: kerala monsoon