കൂട്ടിലങ്ങാടി :കേരള ആരോഗ്യ സർവ്വകലാശാലയുടെ എം.ഡി / എം.എസ് ജനറൽ സർജറി പരീക്ഷയിൽ ഡോ: ഷെറിൻ ഫർസാന. പി.കെ മൂന്നാം റാങ്ക് നേടി.കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് പൂർത്തിയാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പഠനം നടത്തി വരികയാണ് ഷെറിൻ ഫർസാന.മലപ്പുറം കൂട്ടിലങ്ങാടി പാറമ്മൽ സ്വദേശി വാട്ടർ അതോറിറ്റി റിട്ട: ജീവനക്കാരൻ പാലേൻപടിയൻ കൂട്ടക്കളത്തിൽ മുഹമ്മദലിയുടെയും പറച്ചിൽക്കോട്ടിൽ ശരീഫയുടെയും മകളാണ്. ഷഫീല (അധ്യാപിക, എ.കെ.എം.എച്ച്.എസ്, കോട്ടൂർ), ഷദ ( ബി.ഡി.എസ് വിദ്യാർത്ഥി, ഗവ: ഡെൻറൽ കോളേജ്. കോഴിക്കോട്) എന്നിവർ സഹോദരങ്ങളാണ്.
ഡോ. ഷെറിൻ ഫർസാനക്ക് കേരള ആരോഗ്യ സർവ്വകലാശാല എംഡി. / എം.എസ് മൂന്നാം റാങ്ക്
Tags: keralamedicaluniversity