X

കേരളം കീഴാറ്റൂരിലേക്ക്

 

ദാവൂദ് അരിയില്‍

കണ്ണൂര്‍: കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സാമൂഹ്യ, രാഷ്ട്രീയ, പരിസ്ഥിതി പ്രവര്‍ത്തകര്‍ കീഴാറ്റൂരിലേക്ക്. ഉച്ചയ്ക്ക് മൂന്നു മണിയോടെ തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ സംഘടിച്ച ശേഷമാണ് കീഴാറ്റൂരിലേക്ക് റാലി നടത്തുന്നത്.

സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സാമുഹ്യ, രാഷ്ടീയ, പരിസ്ഥിതി, പൗരാവകാശ പ്രവര്‍ത്തകര്‍ പങ്കെടുക്കും. എറണാകുളംകണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍നിരവധി പേര്‍ കണ്ണൂരിലെത്തി. സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു നിരവധി പേര്‍ രാവിലെ വയല്‍ സന്ദര്‍ശിക്കാന്‍ എത്തി. ഇന്നു രാവിലെ മുതല്‍ വയല്‍കിളികളുടെ നേതൃത്വത്തില്‍ സമരപന്തല്‍ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തുടരുകയാണ്. ഇതിനിടെ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വിഎം സുധീരരന്‍, കെ.സുധാകരന്‍, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ വയല്‍സന്ദര്‍ശിച്ചു. സിനിമാ താരം സുരോഷ് ഗോപി എം.പി കണ്ണൂരില്‍ എത്തിയിട്ടുണ്ട്്. മുന്നൂ മണിയോടെ കൂടുതല്‍ പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തളിപ്പറമ്പില്‍ നിന്ന് രണ്ടു കിലോ മീറ്റര്‍ നടന്നാണ് കീഴാറ്റൂരില്‍ എത്തുക.

കീഴാറ്റൂര്‍ റോഡിനു ഇരു ഭാഗത്തും സിപിഎം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട. നാട്ടിലെ വികസനത്തിന് തങ്ങള്‍ ഒറ്റകെട്ടാണെന്നും വയല്‍കിളികള്‍ വികസന വിരോധികളാണെന്നും ബോര്‍ഡില്‍ സുചിപ്പിക്കുന്നു.

സമരക്കാര്‍ക്കെതിരെ സിപിഎം ഇന്നലെ ബഹുജന റാലി നടത്തിയിരുന്നു. നിരവധിപേര്‍ റാലിയില്‍ പങ്കെടുത്തു.റോഡരികില്‍ സിപിഎം കാവല്‍പുരയും സ്ഥാപിച്ചിട്ടുണ്ട്്.

വയല്‍ കിളികളുടെ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട്ടിനു നേരെയുണ്ടായ അക്രമത്തിിന്റെ പശ്ചാതലത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് കീഴാറ്റൂരിലുള്ളത്. തളിപ്പറമ്പ് ഡിവൈ.എസ്.പിക്കാണ് സുരക്ഷാ ചുമതല. എന്നാല്‍ സംഘര്‍ഷ സാധ്യതയില്ലെന്നാണ് പൊലീസിന്റെ ഇന്നത്തെ വിലയിരുത്തല്‍.

സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കണമെന്ന് വയല്‍ സന്ദര്‍ശിച്ച വി.എം സുധീകന്‍ പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത്് ഉള്‍പ്പെടെ ബദല്‍ നിര്‍ദേശം മുന്നോട്ടു വെച്ചിട്ടുണ്ട്്്. ഇത് പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യ സമതി നടത്തുന്ന റാലിയില്‍ സുരേഷ് ഗോപി എം.പി, പി.സി ജോര്‍ജ് എം.എല്‍.എ, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ദയാബായ്, എഴുത്തുകാരി സാറാ ജോസഫ്, ഡോ.പി.കെ ജയിംസ്, ആര്‍.എം.പി നേതവ് കെ.കെ രമ, ഗ്രോവാസു, ഹരീഷ് വാസുദേവന്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ സുബൈര്‍, എ.ഐ.വൈ.എഫ് നേതാവ് മഹേഷ് കക്കത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

കീഴാറ്റൂരൂം വയലും

13.30 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശമാണ് തളിപ്പറമ്പ്. 70000ത്തോളം ജനസംഖ്യയുണ്ട്. കുന്നും വയലും നിറഞ്ഞ നഗരസഭയുടെ വടക്ക് കുപ്പം പുഴയും തെക്ക് കുറ്റിക്കോല്‍ പുഴയുമാണ്. തെക്കുപടിഞ്ഞാറു ഭാഗത്താണ് കീഴാറ്റൂര്‍ കൂവോട് വയല്‍. തണ്ണീര്‍ തടമായ ഈ വയല്‍ പ്രദേശത്തിന്റെ ജലസംഭരണിയാണ്. കുററിക്കോല്‍ മേഖലയില്‍ വയലുകള്‍ക്ക് വലിയ വീതിയുണ്ടെങ്കിലും കീഴാറ്റൂരില്‍ 100 മുതല്‍ 200 മീറ്റര്‍ മാത്രമേ ഉള്ളൂ. ഈ മേഖലയിലെ വയലുകളെ മൂന്നായി തിരിക്കാം കീഴാറ്റൂര്‍, കൂവോട്, കുറ്റിക്കോല്‍. കീഴാറ്റൂരില്‍ 91. വിസ്തൃതിയുണ്ട് കര്‍ഷകര്‍ 268ഉം. കൂവേട്ട് 89 ഉം കര്‍ഷകര്‍ 134 ആണ്. കുറ്റിക്കോലില്‍ 48 ഉം 172ആണ് കര്‍ഷകര്‍.

ബദല്‍ എന്ത്

ദേശീയ പാത അതോറിറ്റി രണ്ടു അലൈമെന്റ് പരിശോധിച്ചു. ഒന്ന കുറ്റിക്കോല്‍, പ്ലാത്തോട്ടം, മാന്തക്കുണ്ട് വഴി കുപ്പം വരെ രണ്ട്കുറ്റിക്കോല്‍, കൂവോട,് കീഴാറ്റൂര്‍, വഴി കുപ്പം വരെ.ഇവ രണ്ടും നെല്‍വയലും തണ്ണീര്‍ തടങ്ങളും നിറഞ്ഞതും ജനവാസ കേന്ദ്രവുമാണ്. എന്നാല്‍ നിലവിലുള്ള തളിപ്പറമ്പ് ദേശീയ പാത വീതികൂട്ടുന്നത് ഏറെ സൗകര്യമാണ്. ഇതിനായി മേല്‍ പാലം നിര്‍മിക്കണമെന്ന ആവശ്യം മുന്നോട്ട് വന്നു. നേരത്തെ ചാലക്കുടിയില്‍ വിജയിച്ചതുമാണ്. എന്നാല്‍ കീഴാറ്റൂര്‍ തന്നെവേണം എന്ന നിര്‍ദേശം സ്ഥലം എംഎല്‍എ ജയിംസ് മാതൃുവിന്റെതാണ്. എന്തു കെണ്ടാണ് ഈ പിടിവാശി. മേമേല്‍ പാലം വരുന്നുണ്ടെങ്കില്‍ തന്നെ അതു കീഴാറ്റൂര്‍ വയലിനു മുകളിലൂടെ വേണം എന്നതാണ് പാര്‍ട്ടി നിലപാട്. അതു നാടപ്പാക്കുകയും ചെയ്യുമെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.

സമരം തുടങ്ങിയത് സിപിഎം

കീഴാറ്റൂരില്‍ ബൈപ്പാസിനായി ഭൂമി കണ്ടെത്തിയപ്പോള്‍ അന്നു സമരവുമായി രംഗത്ത് എത്തിയത് സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്. അന്നു സമരം ജനശ്രദ്ധനേടിയിരുന്നില്ല. ജനകീയ സമതിയുണ്ടായക്കി ബൈപ്പാസ് വിരുദ്ധ സമരം ചൂടുപിടിക്കുന്നതിനിടയില്‍ തെരഞ്ഞെടുപ്പ് വന്നു. ഇതിനിടെ സര്‍വേ നടപടിയും സമരവും മുടങ്ങി. പിന്നീട് അധികാരത്തില്‍ ഇടതു പക്ഷം വന്നതോടെ സമരത്തില്‍ നിന്ന് ഒരുഭാഗം പിന്‍മാറി. പക്ഷേ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സമരത്തില്‍ ഉറച്ചു നിന്നു. വയല്‍ സംരക്ഷണത്തിനു വയല്‍കിളികള്‍ എന്ന പേരില്‍ അറിയപ്പെട്ടു.

chandrika: