തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പ്രവേശനം, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, സ്ഥാനക്കയറ്റം എന്നിവ സംബന്ധിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഉത്തരവ് പ്രകാരം 1 മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്ഥാനക്കയറ്റം നല്‍കണം. ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഒമ്പതാം ക്ലാസിലെ കുട്ടികളെ നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് സ്ഥാനക്കയറ്റം നല്‍കുന്നത്.
മെയ് 25 ന് ഉള്ളില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കണം. സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ മെയ് 19 മുതല്‍ 2021-22 അദ്ധ്യാന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിക്കണം. ഓണ്‍ലൈനായി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാം. ലോക്ക് ഡൗണും മറ്റും അവസാനിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ നേരിട്ട് രേഖകള്‍ വാങ്ങി പരിശോധിച്ചാല്‍ മതി. സമ്പൂര്‍ണ്ണ വഴിയുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സംവിധാനം തുടരും. ഓണ്‍ലൈന്‍ പ്രവേശനം, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് അപേക്ഷിക്കേണ്ട മാനദണ്ഡങ്ങള്‍
കൈറ്റ് ഉടന്‍ പ്രസിദ്ധീകരിക്കും.