തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനി ചെള്ള് പനി ബാധിച്ച് മരിച്ചു. വര്‍ക്കല മരംമുടക്ക് സ്വദേശിനി അശ്വതി (15) ആണ് മരിച്ചത്.
ഒരാഴ്ചമുമ്പ് പനിയും ഛര്‍ദ്ദിയും ബാധിച്ച അശ്വതി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ മരുന്ന് നിര്‍ദ്ദേശിച്ച് അധികൃതര്‍ വീട്ടിലേക്ക് തിരികെ അയച്ചു.തുടര്‍ന്ന് അശ്വതി വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇതിനുപിന്നാലെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഓക്‌സിജന്‍ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. മെഡിക്കല്‍ പരിശോധനയില്‍ ചെള്ളുപനി ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു അശ്വതി.