നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇന്നും പ്രതിപക്ഷപ്രതിഷേധം വകവെക്കാതെ ഭരണപക്ഷം മുന്നോട്ടുപോകുകയായിരുന്നു. ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കിയ ശേഷമാണ് പിരിഞ്ഞത്. ഈന മാസം 30 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയങ്ങള്‍ക്ക് തുടര്‍ച്ചയായി അനുമതി നിഷേധിച്ചതിനെതുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധത്തിലായിരുന്നു.
സ്പീക്കര്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന പരാതിയുയര്‍ന്നതോടെ ഭരണപക്ഷവും നിലപാട് കടുപ്പിച്ചു. മുഖ്യമന്ത്രിയുടെ താക്കീതാണ് സ്പീക്കറെ കടുത്ത നിലയിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്. പാലക്കാട് എം.എല്‍.എ തോല്‍ക്കുമെന്ന സ്പീക്കറുടെ പരാമര്‍ശവും വിവാദത്തിന് കൊഴുപ്പുകൂട്ടി. അനുരഞ്ജനം സാധ്യമാകാത്ത വിധം ഭരണപക്ഷം ഉറച്ചുനിന്നതോടൊണ് സഭ പിരിയേണ്ടിവന്നത്. അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ ഇന്നും സത്യഗ്രഹമിരുന്നു. ഉമാ തോമസ്, അന്‍വര്‍സാദത്ത്,കുറുക്കോളി മൊയ്തീന്‍, ടി.കെ വിനോദ് എന്നിവരാണ് നടുത്തളത്തിലിരുന്നത്.