മുംബൈ: ഇന്ത്യക്കാരായ നൂറ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആറു മലയാളി വ്യവസായികള്‍. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എംഎ യൂസഫലിയാണ് വ്യക്തികളില്‍ ഒന്നാമത്. 445 കോടി ഡോളര്‍ (32,900കോടി രൂപ) ആണ് സമ്പാദ്യം. മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ എംജി ജോര്‍ജ് മുത്തൂറ്റിനും സഹോദരന്മാര്‍ക്കും ചേര്‍ന്ന് 480 കോടി ഡോളര്‍ (35,500) സമ്പാദ്യമാണുള്ളത്.
ബൈജൂസ് ആപ് സ്ഥാപകന്‍ രവീന്ദ്രന്‍ 305 കോടി ഡോളര്‍ (22,570 കോടി രൂപ),ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ 26 കോടി ഡോളര്‍( 19,240 കോടി രൂപ), ജെസ് എജുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി 185 കോടി ഡോളര്‍ (13,700 കോടി രൂപ), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്ഡി ഷിബുലാല്‍ 156 കോടി ഡോളര്‍ (11,550 കോടി രൂപ), എന്നിവരാണ് പട്ടികയിലെ മലയാളികള്‍.
തുടര്‍ച്ചയായ 13ാം വര്‍ഷവും ഇന്ത്യന്‍ സമ്പന്നരില്‍ ഒന്നാമത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. 8870 കോടി ഡോളറാണ് ( 6.56 ലക്ഷം കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി.