സപ്ലൈക്കോ വഴി നടപ്പിലാക്കപ്പെടുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2023 -24 ഒന്നാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ആരംഭിച്ചു .കർഷകർക്ക് സപ്ലൈക്കോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടൽ ആയ www.supplycopaddy.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് കർഷക രജിസ്‌ട്രേഷൻ നടത്താം.നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ പൂർണ്ണമായും അംഗീകരിച്ച്കൊണ്ടുവേണം കർഷകർ നെല്ല് സംഭരണത്തിനായി രജിസ്റ്റർ ചെയ്യേണ്ടത്. ഒൿടോബർ 31 ആണ് അവസാന തീയതി. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളും www.supplycopaddy.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഈ സീസണിലേക്ക് സപ്ലൈക്കോക്ക് വേണ്ടി കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് , സംസ്‌കരിച്ച് അരിയാക്കുവാൻ താൽപ്പര്യമുള്ള സംസ്ഥാനത്തെ മില്ലുടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. .അപേക്ഷകർക്ക് ഈ രംഗത്ത് ചുരുങ്ങിയത് 3 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. സപ്ലൈക്കോ നിഷ്ക്കർഷിക്കുന്ന മാനദണ്ഡങ്ങൾ പൂർണ്ണമായും അനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്. ഒരു ക്വിന്റൽ നെല്ല് സംഭരിച്ച് അരിയാക്കി, കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്ന ചണ ചാക്കിൽ നിറച്ചു തിരികെ തരുന്നതിന് 202 രൂപയാണ് മില്ലുകൾക്ക് നൽകുന്നത് . താൽപ്പര്യമുള്ള മില്ലുടമകൾ തങ്ങളുടെ അപേക്ഷകൾ 2023 ആഗസ്റ്റ് 10 മുതൽ ആഗസ്റ്റ് 30 വരെ സപ്ലൈക്കോ ഹെഡ് ഓഫീസിൽ നൽകേണ്ടതാണ് . വിശദവിവരങ്ങൾ സപ്ലൈക്കോയുടെ www.supplycopaddy.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്