സംസ്ഥാനത്ത് പനി വ്യാപനത്തിന് ശമനമില്ല.. ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. നൂറിലേറെ ഡെങ്കിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു. എലിപ്പനി, എച്ച്1 എൻ1 എന്നിവയും അതിവേഗം പടരുകയാണ്.സംസ്ഥാനത്തെ ഈ മാസം മൊത്തം കഇതുവരെ 2,24,410 പേർ ചികിത്സ തേടി.ഇന്നലെ 13521 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഇന്ന് ഡ്രൈഡേ ആചരിക്കും. നാളെ വീടുകളിൽ ഡ്രൈ ഡേ ആചരിക്കാനാണ് നിർദേശം.