X

ട്രെയിൻ തീവയ്‌പ്‌ കേസ് പ്രതിയെ കൊണ്ടുവന്ന കാറിനെ പിന്തുടർന്ന ചാനൽ സംഘത്തെ ചോദ്യം ചെയ്‌തു

എലത്തൂർ ട്രെയിൻ തീവയ്‌പ്‌ കേസിലെ പ്രതി ഷാറൂഖ്‌ സെയ്‌ഫിയെ കസ്‌റ്റഡിയിലെടുത്ത്‌ കേരളത്തിൽ എത്തിക്കുന്നതിനിടെ വാഹനം പിന്തുടർന്ന്‌ തത്സമയ സംപ്രേഷണം ചെയ്‌ത ചാനൽ സംഘത്തെ പൊലീസ്‌ ചോദ്യം ചെയ്‌തു. മാതൃഭൂമി ന്യൂസ് ചാനൽ റിപ്പോർട്ടർ, കാമറാമാൻ, ഡ്രൈവർ എന്നിവരെയാണ്‌ പൊലീസ്‌ ചോദ്യം ചെയ്‌തത്‌. മാർഗതടസ്സം സൃഷ്‌ടിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, തെളിവ്‌ നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി നേരത്തെ ഇവർക്കെതിരെ കേസെടുത്തിരുന്നു.കാസർകോട്‌ ഡിസിആർബി ഡിവൈഎസ്‌പിയും ഭീകരവിരുദ്ധ സ്‌ക്വാഡ്‌ അംഗവുമായ സി എ അബ്‌ദുൾ റഹ്‌മാനാണ്‌ ചേവായൂർ പൊലീസിൽ ഇവർക്കെതിരെ പരാതി നൽകിയത്‌.പ്രതിയുമായി വരുന്ന വാഹനത്തെ പിന്തുടർന്ന്‌ തത്സമയ സംപ്രേഷണം നൽകിയതിലൂടെ യാത്രയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തി എന്ന് കാണിച്ചായിരുന്നു പരാതി.

webdesk15: