ഗതാഗതവകുപ്പ് ഒഴികെയുള്ള മറ്റേതെങ്കിലും വകുപ്പിന്റെ മന്ത്രിസ്ഥാനം മതിയെന്ന കേരള കോൺഗ്രസ്-ബി.യുടെ ആവശ്യം വൈകിപ്പിച്ച് ഇടതുമുന്നണി.മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് സി.പി.എമ്മിലോ മുന്നണിയിലോ ചർച്ചയൊന്നും തുടങ്ങാത്തതിനാൽ ആവശ്യം ഉടൻ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.മന്ത്രിസഭയ്ക്ക് രണ്ടരവർഷമാകാൻ ഇനിയും സമയമുണ്ടെന്നും അതിനിടെ പുതുപ്പള്ളി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ പുനഃസംഘടന ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയെന്നുമുള്ള അഭിപ്രായത്തിനാണ് ഇടതുമുന്നണിയിൽ മുൻതൂക്കം.
ഇടതുമുന്നണിയുടെ ഭാഗമായി നിന്നുകൊണ്ട് ഭരണത്തിനെതിരേ കെ.ബി. ഗണേഷ്‌കുമാർ വിമർശനം ഉന്നയിക്കുന്നതിൽ മുന്നണിക്ക് അകത്ത് അമർഷവുമുണ്ട് എൻ.എസ്.എസിന്റെ തണലിൽ യു.ഡി.എഫ്. പ്രവേശനത്തിനാണ് ഗണേഷ്‌കുമാർ ശ്രമിക്കുന്നതെന്ന പ്രചാരണവും ശക്തമാണ്.
കേരള കോൺഗ്രസ് ബി യുടെ മന്ത്രി സ്ഥാനം ; വൈകിപ്പിച്ച് ഇടതു മുന്നണി
Tags: keralacongressbldf