X

സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് 30 ന്

സംസ്ഥാനത്തെ ഒമ്പതു ജില്ലകളിലെ 19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് 30ന് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.തിരുവനന്തപുരം, കണ്ണൂർ കോർപ്പറേഷനുകളിലെ ഓരോ വാർഡിലും രണ്ട് നഗരസഭാ വാർഡുകളിലും 15 പഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് .ഇന്ന് വിജ്ഞാപനം പുറപ്പെടുവിക്കും. 11 വരെ നാമനിർദേശപത്രിക സമർപ്പിക്കാം.സൂക്ഷ്‌മ‌‌പരിശോധന 12നാണ്‌.15 വരെ പത്രിക പിൻവലിക്കാം.
വോട്ടെണ്ണൽ 31ന് നടക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു.കോർപറേഷൻ, നഗരസഭ എന്നിവയിൽ അതാത് വാർഡുകളിൽ മാത്രമാണ് പെരുമാറ്റച്ചട്ടം.പഞ്ചായത്തുകളിൽ എല്ലാ വാർഡുകളിലും ബാധകമാണ്.

തെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകൾ (ബ്രാക്കറ്റിൽ വാർഡ്‌ നമ്പർ)

തിരുവനന്തപുരം: കോർപറേഷനിലെ മുട്ടട വാർഡ്‌, പഴയകുന്നുമ്മേൽ പഞ്ചായത്തിലെ കാനാറ (10).

കൊല്ലം: അഞ്ചൽ പഞ്ചായത്തിലെ തഴമേൽ (14).

പത്തനംതിട്ട: മൈലപ്ര പഞ്ചായത്തിലെ പഞ്ചായത്ത് വാർഡ് (5).

ആലപ്പുഴ: ചേർത്തല നഗരസഭയിലെ മുനിസിപ്പൽ ഓഫീസ് (11).

കോട്ടയം: കോട്ടയം നഗരസഭയിലെ പുത്തൻതോട് (38), മണിമല പഞ്ചായത്തിലെ മുക്കട (6), പൂഞ്ഞാർ പഞ്ചായത്തിലെ പെരുന്നിലം (1)

എറണാകുളം: നെല്ലിക്കുഴി പഞ്ചായത്തിലെ തുളുശ്ശേരിക്കവല (6)

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശി ജില്ലാ പഞ്ചായത്തിലെ ബമ്മണ്ണൂർ (8), മുതലമട പഞ്ചായത്തിലെ പറയമ്പള്ളം (17), ലെക്കിടി പേരൂർ പഞ്ചായത്തിലെ അകലൂർ ഈസ്റ്റ് (10), കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കല്ലമല (3), കരിമ്പ പഞ്ചായത്തിലെ കപ്പടം (1).

കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയ ടൗൺ (7), പുതുപ്പാടി പഞ്ചായത്തിലെ കണലാട് (5), വേളം പഞ്ചായത്തിലെ കുറിച്ചകം (11).

കണ്ണൂർ: കോർപ്പറേഷനിലെ പള്ളിപ്രം (14), ചെറുതാഴം പഞ്ചായത്തിലെ കക്കോണി (16).

 

webdesk15: