തിരുവനന്തപുരം: ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള വാചകകസര്‍ത്ത് മാത്രമാണ് ധനമന്ത്രി നടത്തിയത്. കിഫ്ബിയില്‍ പത്ത് ശതമാനമാണ് ഇതുവരെ ചെലവഴിച്ചത്. പിന്നെയും കൂടുതല്‍ തുക പ്രഖ്യാപിക്കുന്നതല്ലാതെ പ്രവൃത്തികളൊന്നും നടക്കുന്നില്ല.
യാഥാര്‍ത്ഥ്യബോധമില്ലാത്ത ബജറ്റാണിത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആനുപാതികമായി തുക വര്‍ധിപ്പിക്കുമെങ്കിലും ഈ പണം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇത് സര്‍ക്കാരിലേക്ക് തന്നെ വന്നുചേരുന്നു. മുന്‍ബജറ്റുകളില്‍ പ്രഖ്യാപിച്ച വന്‍ പദ്ധതികളൊന്നും നടപ്പിലാക്കാതെ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. വാഗ്ദാനങ്ങളുടെ പെരുമഴമാത്രമാണിത്. ഇതില്‍ എത്രമാത്രം നടപ്പിലാക്കിയെന്ന് പരിശോധിക്കുമ്പോള്‍ ആവര്‍ത്തനവിരസമാണെന്ന് വ്യക്തമാക്കുമെന്നും മുനീര്‍ കൂട്ടിചേര്‍ത്തു.