സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പ് പോര് രൂക്ഷമാവുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെതെരെ ഒരു വിഭാഗം ദേശീയ നേതൃത്വത്തിന് പരാതി നൽകി.. പാർട്ടി നേതാക്കളെയും പാർട്ടിയേയും ശോഭാ സുരേന്ദ്രൻ അവഹേളിക്കുന്നു എന്ന് കാണിച്ചാണ് പരാതി നൽകിയത്.കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും എതിരെ ശോഭാ സുരേന്ദ്രൻ സ്ഥിരമായി പരോക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് പരാതിയുമായി ഔദ്യോഗിക വിഭാഗം ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.നേരത്തെ ശോഭ സുരേന്ദ്രനെ പരിപാടിക്ക് ക്ഷണിച്ചതിനെച്ചൊല്ലി ബിജെപി കോഴിക്കോട് ജില്ലാഘടകത്തിൽ തർക്കം ഉടലെടുത്തിരുന്നു. വെള്ളിയാഴ്‌ച ശോഭ ഉദ്‌ഘാടനം ചെയ്‌ത ബിജെപി രാപ്പകൽ സമരത്തിൽ പ്രധാന ജില്ലാനേതാക്കളൊന്നും പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമായി
സംസ്ഥാന ബിജെപിയിൽ പോര് രൂക്ഷം ; ശോഭാ സുരേന്ദ്രനെതിരെ ദേശീയ നേതൃത്വത്തിന് പരാതി
Tags: keralabjp