പതിനാറാം വയസ്സുമുതല്‍ പീഡനം; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി- ചെന്നൈയില്‍ മലയാളികള്‍ പിടിയില്‍

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത കാലം തൊട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി സംഭവത്തില്‍ രണ്ട് മലയാളിയുവാക്കളെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. ചെന്നൈ സെമ്പാക്കത്ത് താമസിച്ചുവരുന്ന മലയാളി പെണ്‍കുട്ടിയെയാണ് യുവാക്കള്‍ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയത്.

സംഭവത്തില്‍ ചെന്നൈ എരുക്കഞ്ചേരി എസ്.എം. നഗര്‍ ഒ.എസ്.സി. കോളനിയില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശി സുബിന്‍ ബാബു (24), സുഹൃത്ത് സജിന്‍ വര്‍ഗീസ് (27) എന്നിവര താംബരം ഓള്‍ വുമന്‍ പോലീസ് അറസ്റ്റ് ചെയ്തു.

സ്വകാര്യകമ്പനിയില്‍ മാനേജരാണ് മുഖ്യപ്രതിയായ സുബിന്‍ ബാബു. ഇപ്പോള്‍ 19 വയസ്സുള്ള മലയാളി പെണ്‍കുട്ടിയെ 2017-ലാണ് സുബിന്‍ പരിചയപ്പെടുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കിയാണ് പ്രതി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ എതിര്‍പ്പ് വകവെക്കാതെ സുബിന്‍ പീഡന ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിക്കുകയുംചെയ്തിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണപ്പെടുത്തിയായിരുന്നു പീഡനം. ദൃശ്യങ്ങള്‍ കൂട്ടുകാരുമൊത്ത് പങ്കുവച്ച് ഇയാള്‍ പണമാവശ്യപ്പെടുകയും ചെയ്തിരുന്നു. ഭയന്ന പെണ്‍കുട്ടിയില്‍ നിന്നും പലപ്പോഴായി പണവും ആഭരണങ്ങളുമായി മൂന്നുലക്ഷത്തോളം രൂപ സുബിന്‍ തട്ടിയെടുത്തു.

Man murders wife inside police station in Chennai - The HinduMan murders wife inside police station in Chennai - The Hindu

തന്നെ വിവാഹം ചെയ്യണമെന്ന് പെണ്‍കുട്ടി സുബിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസമ്മതിക്കാതിരുന്ന പ്രതി സജിന്‍ വര്‍ഗീസിനെയും മറ്റൊരു സുഹൃത്തിനെയും ഉപയോഗിച്ച് ഭീഷണി തുടരുകയാണ് ചെയ്തത്. 16 വയസ്സുമുതലുള്ള സ്വകാര്യവീഡിയോകള്‍ കൈവശമുണ്ടെന്നും അത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും തങ്ങളെ അനുസരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നുമാണ് സജിന്‍ വര്‍ഗീസ് ഭീഷണിപ്പെടുത്തിയത്.

വീണ്ടും പണമാവശ്യപ്പെട്ട് ശല്യം തുടര്‍ന്നതോടെ പെണ്‍കുട്ടി ആത്മഹത്യശ്രമം നടത്തിയിരുന്നു. അപ്പോഴാണ് സംഭവങ്ങള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി താംബരം ഓള്‍ വുമന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളുടെ പേരില്‍ പോക്‌സോ നിയമവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ടുപ്രതികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

 

chandrika:
whatsapp
line