X

ഐപിഎല്‍ ഡ്രീം ഇലവൻ മത്സരത്തില്‍ കോടിപതിയായി പാനൂര്‍ സ്വദേശി റാസിക്ക്; പിന്തള്ളിയത് 54 ലക്ഷത്തിലധികം ആളുകളെ

സ്പോർട്സ് ഫാൻ്റസി ഗൈമിങ് ആപ്പായ ഡ്രീം ഇലവനിലൂടെ കോടിപതിയായി കണ്ണൂർ സ്വദേശി റാസിക്ക്. പാനൂർ പൊലീസ് ക്വാട്ടേഴ്സിന് സമീപത്തെ മീത്തലെ പറമ്പത്തെ റാസിക്കിനാണ് ഐപിഎല്ലിൽ കളിക്കാതെ കളിച്ച് ഒരു കോടി രൂപ ലഭിച്ചത്.  കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ കാൻറീൻ നടത്തുകയാണ് റാസിക്ക് ഒരു കോടി രൂപയുടെ മെഗാ കോണ്ടസ്റ്റ് വിജയിക്കുന്ന ആദ്യ മലയാളിയാണ്.

ദുബൈയിൽ നടക്കുന്ന ഐ.പി.എൽ കളിയിൽ മത്സരിക്കുന്ന ടീമുകളിൽ നിന്നും ഡ്രീം ടീം തിരഞ്ഞെടുക്കുന്നതാണ് മത്സരം. ഡ്രീം ടീമിലെ അംഗങ്ങൾ നേടുന്ന റൺസിനും, വിക്കറ്റുകൾക്കും ലഭിക്കുന്ന പോയൻ്റടിസ്ഥാനത്തിൽ മുന്നിലെത്തുന്നവരാണ് വിജയികളാകുക. ഓരോ കളിയും സൂഷ്മമായി വിലയിരുത്തിയ ശേഷം തയ്യാറാക്കിയ ഡ്രീം ടീമാണ് റാസിക്കിനെ കോടിപതിയാക്കിയത്. 54 ലക്ഷത്തോളം പേരെ പിന്തള്ളിയാണ് ഐ.പി.എൽ ഡ്രീം ലെവലിൽ റാസിക്ക് കോടിപതിയായത്. 790 പോയൻ്റാണ് റാസിക്ക് നേടിയത്.

ഐപിഎൽ ഈ സീസണിൻ്റെ മുഖ്യ സ്പോൺസർമാരാണ് ഡ്രീം ഇലവൻ. 222 കോടി രൂപക്കാണ് കരാർ. അൺഅക്കാദമി, ടാറ്റ എന്നിവരെയൊക്കെ പിന്തള്ളിയാണ് ഡ്രീം ഇലവൻ ഒരു വർഷത്തെ ഐപിഎൽ മുഖ്യ സ്പോൺസർഷിപ്പ് അവകാശം സ്വന്തമാക്കിയത്. ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും ചൈനീസ് കമ്പനിയായ വിവോയുമായി സ്പോൺസർഷിപ്പ് തുടരുമെന്നറിയിച്ച ബിസിസിഐക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് വിവോയെ മുഖ്യ സ്പോൺസർ സ്ഥാനത്തു നിന്ന് നീക്കി പുതിയ ബിഡ് ക്ഷണിക്കുകയായിരുന്നു.

chandrika: