കൊല്ലം : മലയാളി അത്ഭുത ബാലന്‍ പന്തു തടനായി റയല്‍ മാഡ്രിഡിലേക്ക്. കൊല്ലം ചില്‍ഡ്രസ് ഹോമിലെ മണികണ്ഠനാണ് ലോകഫുട്‌ബോളര്‍ സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും പന്തു തടുന്ന സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ പന്തുതട്ടാനൊരുങ്ങുന്നത്.
ഐ ലീഗ് ജൂനിയര്‍ തലത്തില്‍ ചെന്നൈ പ്രെഫഷണല്‍ സോക്കര്‍ പ്ലസിനു വേണ്ടി പ്രതിരോധത്തില്‍ പുറത്തെടുത്ത മികവാണ് റയല്‍ മാഡ്രിഡിന്റെ ഒരു മാസത്തെ പരിശീലനത്തിനുള്ള സുവര്‍ണാവസരം മണികണ്ഠന് ലഭിച്ചത്.
ഏഴു വര്‍ഷം മുമ്പ് ഓച്ചിറ ക്ഷേത്രത്തിനടുത്ത് ഭിക്ഷാടനത്തിനിടെയാണ് ചില്‍ഡ്രന്‍സ് പ്രൊറ്റക്ഷന്‍ ഉദ്യോഗസ്ഥര്‍ മണികണ്ഠനേയും സഹോദരിയേയും കാണുന്നത്. തുടര്‍ന്ന് മാതാപിതാകളില്ലാത്ത ഇവരെ കൊല്ലം ചില്‍ഡ്രസ് ഹോമില്‍ താമസിപ്പിച്ച് വരികയായിരുന്നു. പഠനത്തിനിടെ ഫുട്‌ബോളില്‍ ആകൃഷ്ടനായ മണികണ്ഠനെ ക്യാമ്പിനുവിടുകയായിരുന്നു ചില്‍ഡ്രന്‍സ് ഹോം അധികാരികള്‍. തുടര്‍ന്നാണ് മഹാഭാഗ്യം മണികണ്ഠനെ തേടിയെത്തിയത്.
ഓച്ചി തെരുവില്‍ നിന്ന് സ്‌പെയിനിലേക്ക് പറക്കുന്ന മണികണ്ഠന്‍ ബൂട്ടുകെട്ടുന്നത് ഭാവിയിലെ ഇന്ത്യന്‍ ഫുട്‌ബോളിലെ സുവര്‍ണ കാലഘട്ടത്തിലേക്കാണ്. ഒരുപക്ഷെ ഭാവിയില്‍ ഇന്ത്യയെ ലോകഫുട്‌ബോളില്‍ ഒരിടം ലഭിക്കുക ഈ അത്ഭുത ബാലനിലൂടെ ആവട്ടെയെന്ന് നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
റയല്‍ മാഡ്രിഡില്‍ പരിശീലനത്തിനായി അവസരം ലഭിച്ചെങ്കിലും ഒമ്പതാം ക്ലാസ്സുകാരന്റെ പ്രിയതാരം റയലിന്റെ ബന്ധവൈരികളായ ബാര്‍സലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ്.