മലബാറിനോടുള്ള പിണറായി സര്‍ക്കാരിന്റെ അവഗണന കേരളം പൊറുക്കില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കാത്ത കണ്ണില്‍ ചോരയില്ലാത്ത ഗവണ്മെന്റ് എന്ന് ചരിത്രം ഈ സര്‍ക്കാരിനെ രേഖപ്പെടുത്തും. മോദി ഗവണ്മെന്റ് കേരളത്തോട് കാണിക്കുന്ന അവഗണനയേക്കാള്‍ വലിയ അവഗണനയാണ് പിണറായി ഗവണ്മെന്റ് മലബാറിലെ ജില്ലകളോട് ഹയര്‍ സെക്കന്ററി സീറ്റ് വിഷയത്തില്‍ കാണിക്കുന്നത് എന്ന് പറയാതെ വയ്യ. അധ്വാനിച്ച് പഠിച്ചിട്ട് ഒരു കാര്യമില്ല, അഡ്മിഷന്‍ കിട്ടില്ല, എന്നതാണ് മലബാറിലെ സ്ഥിതി. ഇടതുപക്ഷ സംഘടനകളും അവരുടെ വിദ്യാര്‍ത്ഥി സംഘടനകളും അവരുടെ ഗവണ്മെന്റിനെതിരെ സമരം ചെയ്യേണ്ട സമയം കഴിഞ്ഞിരിക്കുന്നു. എന്ത് കാരണത്താലാണെങ്കിലും ശരി ഇത് ഞങ്ങള്‍ അനുവദിക്കുകയില്ല എന്ന് പറയാനുള്ള ധൈര്യം അവര്‍ കാണിക്കേണ്ടിയിരിക്കുന്നു.- അദ്ദേഹം പറഞ്ഞു.