കേരളത്തിൽ തുലാവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.കേരളത്തില്‍ സാധാരണ തുലാവര്‍ഷത്തില്‍ ലഭിക്കേണ്ടതിനേക്കാള്‍ 112 ശതമാനം അധിക മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.ഒക്ടോബർ പകുതിയെങ്കിലും ആകുമ്പോഴേ തുലാവർഷം കേരളത്തിൽ എത്തൂ എന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കു കൂട്ടൽ തുലാവർഷത്തിൽ കേരളത്തോടൊപ്പം കര്‍ണാടകയുടെ തെക്കുകിഴക്കന്‍ മേഖലയിലും തെക്കന്‍ കര്‍ണാടകയിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കും.അതേസമയം ഒക്ടോബറിൽ ഇന്ത്യയിൽ സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.കാലവർഷത്തിന്റെ മഴ അടുത്ത 10 ദിവസം കേരളത്തിൽ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.