1000 ലിറ്റര്‍ കുടിവെള്ളം നല്‍കുമ്പോള്‍ വാട്ടര്‍ അതോറിറ്റിക്ക് നഷ്ടം11.93 രൂപ. 1000 ലിറ്റര്‍ കുടിവെള്ളത്തിന് ഉല്‍പ്പാദന പ്രസരണ ചെലവ് 22.85 രൂപയാണ്.1000 ലിറ്റര്‍ കുടിവെള്ളത്തിന് വരുമാനം 10.92 രൂപയുമാണ്. അതായത് 1000 ലിറ്റര്‍ കുടിവെള്ളം ഉപഭോക്താവിന് നല്‍കുമ്പോള്‍ വാട്ടര്‍ അതോറിറ്റിക്ക് 11.93 രൂപ നഷ്ടം ഉണ്ടാകുന്നുവെന്നാണ് കണക്ക്.
ഇങ്ങനെ കുടിവെള്ളം വിതരണം ചെയ്യുന്നത് വഴി വാട്ടര്‍ അതോറിറ്റിക്ക് ഭീമായ നഷ്ടമാണ് വര്‍ഷംപ്രതിയുണ്ടാകുന്നത്. വര്‍ഷാവര്‍ഷം വര്‍ധിച്ചു വരുന്ന വൈദ്യുതി ചാര്‍ജ്ജ്, കെമിക്കല്‍സിന്റെ വില വര്‍ദ്ധനവ്, അറ്റകുറ്റ പണികളുടെ ചെലവ്, വായ്പ തിരിച്ചടവ്, ശമ്ബളം, പെന്‍ഷന്‍ ചെലവ് എന്നിവക്ക് അനുസൃതമായി വാട്ടര്‍ ചാര്‍ജ്ജില്‍ വര്‍ധനവ് ഉണ്ടാകുന്നില്ല. അതോറിറ്റിക്ക് 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക കണക്കുകള്‍ എ.ജി ഓഡിറ്റ് നടത്തിയിരുന്നു. അത് പ്രകാരം 4911.42 കോടി രൂപയാണ് സഞ്ചിത നഷ്ടം. വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ കെ.എസ്.ഇ.ബിക്കു 1263.64 കോടി രൂപ വാട്ടര്‍ അതോറിറ്റി നല്‍കാനുണ്ട്.
2018 മുതല്‍ക്കുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങളും, പി.എഫ് ഉള്‍പ്പെടെയുള്ള മറ്റു ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ല. അറ്റകുറ്റപ്പണികള്‍ ചെയ്ത വകയില്‍ കരാറുകാര്‍ക്ക് 137.06 കോടി രൂപ കൊടു തീര്‍ക്കാനുണ്ട്.വാട്ടര്‍ അതോറിറ്റിക്ക് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കേണ്ടത് 1591.80 കോടി രൂപയാണ്. എന്നാല്‍ നിലവില്‍ വാട്ടര്‍ അതോറിറ്റിയുടെ സഞ്ചിത നഷ്ടം 2021-22 പ്രകാരം 4911.42 കോടി രൂപയാണ്. ഇതു കൂടാതെ വിവിധ കാര്യങ്ങളിലായി വാട്ടര്‍ അതോറിറ്റി കൊടുക്കാനുള്ള ബാദ്ധ്യത എന്നു പറയുന്നത് 2,567.05 കോടി രൂപയാണ്. അതിനാല്‍ മറ്റ് ഓഫീസുകളില്‍ നിന്നുള്ള കുടിശ്ശിക പിരിച്ചെടുത്താല്‍ പോലും വാട്ടര്‍ അതോറിറ്റിയുടെ സഞ്ചിത നഷ്ടം നികത്താനോ ഭാവിയില്‍ നഷ്ടം ഉണ്ടാകാതിരിക്കാന്‍ കഴിയുകയോ ഇല്ല