കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ അവഗണന. കേന്ദ്രത്തിന്റെ പ്രളയ സഹായ പ്രഖ്യാപനത്തില്‍ കേരളമില്ല. മൂന്ന് സംസ്ഥാനങ്ങള്‍ക്കുള്ള പ്രളയ സഹായമാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയും വീതമാണ് അനുവദിച്ചിരിക്കുന്നത്.
കേരളം ഉള്‍പ്പെടുന്ന മറ്റു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം തുക അനുവദിക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയം വിശദീകരിക്കുന്നത്. രാജ്യത്തെ തന്നെ നടുക്കിയ വയനാട് ദുരന്തത്തില്‍ വിശദമായ നിവേദനം കേരളം സമര്‍പ്പിച്ചിരുന്നു. പ്രളയ സഹായ ധനപ്രഖ്യാപനത്തില്‍ വിവേചനമുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങി പ്രളയ സമാനമായ സാഹചര്യമുള്ള സംസ്ഥാനങ്ങളെ കേന്ദ്രം തഴഞ്ഞെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.