X

കണ്ണൂരിന് പിന്നാലെ കേരളവര്‍മ്മ: എസ്എഫ്‌ഐ നേതാവിന് വേണ്ടി ഒന്നാം റാങ്കുകാരിയെ ഒഴിവാക്കിയെന്ന് ആരോപണം

തൃശ്ശൂര്‍ കേരള വര്‍മ കോളജില്‍ ഗസ്റ്റ് അധ്യാപകരെ നിയമിച്ചതില്‍ വിവാദം. മുന്‍ എസ്എഫ്‌ഐ നേതാവിനെ നിയമിക്കാന്‍ വകുപ്പ് മേധാവി ഇടപെട്ടെന്നാണ് ആരോപണം. കോളജിലെ അധ്യാപികയും സബ്ജറ്റ് എക്‌സ്പര്‍ട്ടുമായ ഡോ. ജ്യുവല്‍ ജോണ്‍ ആലപ്പാട്ടാണ് പരാതിയുമായി രംഗത്തെത്തിയത്. പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് മേധാവിക്കെതിരെ നല്‍കിയ പരാതി കോടതിയുടെ പരിഗണനയിലാണ്.

ഇന്റര്‍വ്യൂ ചെയ്തതില്‍ പാലക്കാട് സ്വദേശിയായ യുവതിയായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാല്‍ ഒന്നാം റാങ്ക് നേടിയ യുവതിയെ കേരള വര്‍മയിലെ തന്നെ അധ്യാപകര്‍ നിരന്തരം വിളിച്ച് വിസമ്മതക്കുറിപ്പ് നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയ മുന്‍ എസ്എഫ്‌ഐ നേതാവിനു നിയമനം നല്‍കാന്‍ വേണ്ടിയാണിങ്ങനെ ചെയ്തതെന്നും അരോപണമുണ്ട്.

സമ്മര്‍ദങ്ങള്‍ക്ക് പിന്നാലെ ജോലിക്കു ചേരുന്നില്ലെന്ന് അറിയച്ച് ഒന്നാം റാങ്ക് കിട്ടിയ അധ്യാപിക മറ്റൊരു അധ്യപകയ്ക്ക് സന്ദേശം അയച്ചിരുന്നു. പിന്നീട് യുവതി പാലക്കാട്ടെ മറ്റൊരു കോളജില്‍ ഗസ്റ്റ് അധ്യാപികയായി ജോലിക്ക് കയറി. സ്ത്രീത്വത്തെ അപമാനിച്ചതിനും അശ്ലീല ആംഗ്യം കാട്ടിയതിനും അധ്യാപികയുടെ പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 23നു വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഈ കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Test User: