X

ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വകസലാശാല സെനറ്റ് പ്രമേയം പാസാക്കി; മൗനം പാലിച്ച് വിസി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍വകലാശാല സെനറ്റ് പ്രമേയം പാസാക്കി. സര്‍വകലാശാലയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താതെ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രമേയത്തില്‍ പറയുന്നു.

സെനറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ.വി.പി മഹാദേവന്‍പിള്ള മൗനം പാലിച്ചു. ഇത്തരത്തില്‍ ഗവര്‍ണര്‍ക്കെതിരെ സെനറ്റ് പ്രമേയം പാസാക്കുന്നത് അപൂര്‍വമാണ്. എന്നാല്‍ മൗനം പാലിച്ചതിനാല്‍ വിസി വി.പി മഹാദേവന്‍പിള്ളക്കെതിരെ നടപടിയുണ്ടാകും. ഗവര്‍ണര്‍ക്ക് വിസിയെ സസ്‌പെന്റു ചെയ്യുകയോ അന്വേഷണം നടത്തി പുറത്താക്കുകയോ ചെയ്യാവുന്നതാണ്.

Chandrika Web: