കണ്ണൂർ: ഒരു മാസത്തിലധികമായി കണ്ണൂരില്‍ നടന്നുവരുന്ന കേരള പ്രീമിയര്‍ ലീഗില്‍ ഇന്ന് കലാശപോര്. വൈകിട്ട് ഏഴിന് നടക്കുന്ന ഫെെനലില്‍ കേരള യുണൈറ്റഡ് എഫ്.സിയും സാറ്റ് തിരൂരും ഏറ്റുമുട്ടും.
മലപ്പുറം കോട്ടപ്പുറം മെെതാനത്ത് പ്രാഥമിക തല മത്സരങ്ങള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍ ജവഹര്‍ മെെതാനത്ത് രണ്ടാം പാദ മത്സരങ്ങളും ക്വാര്‍ട്ടറും സെമിഫെെനലുള്‍പ്പെടെ പൂര്‍ത്തിയാക്കിയാണ് കലാശപോരിന് കണ്ണൂര്‍ ഒരുങ്ങിയത്. കേരള പ്രീമിയർ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരാണ് യുണൈറ്റഡ് എഫ്.സി ആദ്യമായാണ് സാറ്റ് തിരൂർ ഫൈനലിലെത്തുന്നത്.