തിരുവനന്തപുരം : വരുന്ന ആഴ്ചകളില്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രമാകുന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനം പൂര്‍ണമായി അടച്ചിടുന്നത് പരിഗണനയിലാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മരണസംഖ്യയിലും വലിയ വര്‍ദ്ധനവുണ്ടായി 248 പേരാണ് കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. എട്ട് ജില്ലകളില്‍ ടിപിആര്‍ 25 ശതമാനത്തിന് മുകളിലാണ്. വരും ആഴ്ചകളില്‍ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വരും ദിവസങ്ങളില്‍ രോഗവ്യാപനം അതി രൂക്ഷമാകും. തിരുവനന്തപുരം ജില്ലയിലും രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. കോഴിക്കോട്, മലപ്പുറം,എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. നൂറു പേരെ പരിശോധിക്കുമ്പോള്‍ 30 പേര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിക്കുന്നുണ്ട്. ഇത്തരമൊരു ഘട്ടത്തിലാണ് സര്‍ക്കാര്‍ ലോക് ഡൗണിനെ കുറിച്ച് ആലോചിക്കുന്നത്. ആരോഗ്യ മന്ത്രാലയവും ലോക്‌ഡോണ്‍ വേണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന മിനി ലോക്ക് ഡൗണ്‍ അവസാനിച്ചശേഷം തിങ്കളാഴ്ചയോടെ സര്‍ക്കാര്‍ തീരുമാനം എടുക്കും.