X

തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമത്: മുന്നില്‍ സ്ത്രീകള്‍

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമത്. 15-നും 29-നും വയസിനിടയില്‍ പ്രായമുള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. സ്ത്രീകളിൽ തൊഴിലില്ലായ്മ നിരക്ക് 47.1% ഉം പുരുഷന്മാരിൽ 19.3% ഉം ആണ്. സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് നടത്തിയ വാർഷിക ആനുകാലിക ലേബർ ഫോഴ്സ് സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

യുവാക്കളെക്കാള്‍ അധികം യുവതികളാണ് കേരളത്തില്‍ തൊഴില്‍ രഹിതര്‍. സംസ്ഥാനത്ത് 15-നും 29-നുമിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 46.6 ശതമാനവും തൊഴില്‍രഹിതരാണ്. ഈ പ്രായ വിഭാഗത്തില്‍ പ്പെട്ട യുവാക്കളില്‍ 24.3 ശതമാനം തൊഴില്‍രഹിതര്‍ ആണെന്നാണ് കേന്ദ്ര സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്.

ബീഹാര്‍, ഒഡീഷ സംസ്ഥാനങ്ങളാണ് പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് കൂടുതലുള്ള മറ്റ് രണ്ട് സംസ്ഥാനങ്ങള്‍. അതേസമയം സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കും കേരളത്തില്‍ വളരെ കൂടുതലാണ്. ഉത്തരാഖണ്ഡ്, തെലങ്കാന ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.

തൊഴിലില്ലായ്മ നിരക്ക്, തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക്, തൊഴിലാളി ജനസംഖ്യ അനുപാതം എന്നിവയാണ് പിഎല്‍എഫ്എസ് സര്‍വേ വഴി കണ്ടെത്തുന്നത്. നിലവിലെ ആഴ്ചയിലെ കണക്കുകളെ (സിഡബ്ല്യുഎസ്) അടിസ്ഥാനമാക്കിയാണ് തൊഴിലില്ലായ്മ നിരക്ക് കണക്കാക്കുന്നത്. പിഎല്‍എഫ്എസ് പ്രകാരം ആഴ്ചയില്‍ എല്ലാ ദിവസവും ഒരു മണിക്കൂര്‍ പോലും തൊഴില്‍ ചെയ്യാതിരിക്കുകയും തൊഴിലിന് വേണ്ടി അന്വേഷിക്കുകയും ചെയ്യുന്നതിനെയാണ് സിഡബ്ല്യഎസിന് കീഴില്‍ തൊഴിലില്ലാത്തവരായി കണക്കാക്കുന്നത്.

webdesk13: