X

ഷീനയുടെ സ്‌നേഹ ചുംബനം ഏറ്റെടുത്ത് കേരളം

മലപ്പുറം ജില്ലയിലെ കോഡൂര്‍ വലിയാട് കഴിഞ്ഞദിവസം നടന്ന നബിദിന റാലിയില്‍ ബാലന് സ്‌നേഹചുംബനം നല്‍കുകയും നോട്ടുമാല ഇടുകയും ചെയ്ത ഷീന എന്ന യുവതിയുടെ കൃത്യം കേരളം ഏറ്റെടുത്തിരിക്കുന്നു. രാജ്യത്തിന് തന്നെ ഇക്കാലത്ത് അത്യപൂര്‍വ്വമായ മാതൃകയും പാഠവും ആണെന്ന് സമൂഹമാധ്യമങ്ങളില്‍ വിലയിരുത്തപ്പെടുന്നു .സ്വന്തമായി തയ്യാറാക്കിയ നോട്ടുമാല വഴിയരികെ കാത്തുനിന്ന് റാലിയിലെ ബാലനെ അണിയിക്കുകയും ചുംബനം നല്‍കുകയും ചെയ്തതാണ് വീഡിയോ യിലൂടെ പകര്‍ത്തപ്പെടുകയും പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തത്.

മലപ്പുറം ജില്ലയെ കുറിച്ച് സംഘപരിവാരം പറഞ്ഞുപരത്തുന്ന വര്‍ഗീയതയ്ക്ക് നേര്‍വിപരീതമായ നടപടിയാണ് നബിദിന റാലിക്കിടെ ഉണ്ടായത് .താന്‍ ഇതിലൊന്നും അത്ഭുതം കാണുന്നില്ല എന്നും ഇങ്ങനെയൊക്കെയാണ് ഞങ്ങള്‍ മലപ്പുറത്തുകാര്‍ ജീവിക്കുന്നത് എന്നും ഷീന സമൂഹമാധ്യമങ്ങളുടെ വെളിപ്പെടുത്തുകയുണ്ടായി. വീടിന് തൊട്ടടുത്തു തന്നെ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് രണ്ടു കുട്ടികളുടെ മാതാവ് കൂടിയായ ഷീന. ഭര്‍ത്താവ് വിദേശത്താണ്.നിരവധി പേരാണ് ഇതിനകം അഭിനന്ദനങ്ങളുമായി അവരെ സമീപിച്ചത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് തുടങ്ങിയവര്‍ ഇതിനകം ഷീനയെ അവരുടെ വീട്ടിലെത്തി അഭിനന്ദിക്കുകയുണ്ടായി.നബിദിന റാലിയിലെ ചുംബനം ഏറ്റുവാങ്ങിയ കൗമാരക്കാരനും അവിടെ എത്തുകയുണ്ടായി. ഇതിനകം വാര്‍ത്ത രാജ്യത്താകെ പടര്‍ന്നു കഴിഞ്ഞു. ഇതോടൊപ്പം റിയാസ് ടി അലി വരച്ച ഷീനയുടെയും ബാലന്റെയും ചുംബനം നല്‍കുന്ന ചിത്രം കൂടി വൈറല്‍ ആയിരിക്കുകയാണ്. ഇത് കണ്ടുപഠിക്കൂ എന്നാണ് മതേതര കേരളം രാജ്യത്തോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ചിലര്‍ ഇതിലും സമൂഹമാധ്യമങ്ങളില്‍ വിഷം പരത്തുമ്പോള്‍ ഇതാണ് മാതൃക എന്ന് മറുപടി കൊടുക്കുകയാണ് മതേതര കേരളം.

നബിദിനത്തില്‍ നെയ്‌ച്ചോറ് വാങ്ങി അത് വീഡിയോയില്‍ പോസ്റ്റ് ചെയ്ത തിരുവനന്തപുരത്തുകാരിയുടെയും മധുര പലഹാരങ്ങള്‍ ശേഖരിച്ച് പടച്ചവനോട് തേടുന്ന വൃദ്ധമാതാവിന്റെ ദൃശ്യവും വൈറലായിരുന്നു.

 

webdesk11: