X

കേരളം പവര്‍കട്ടിലേക്ക് ; കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവരുമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി. രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായത് കേരളത്തെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ പവര്‍കട്ട് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ഏകദേശം ഉറപ്പായി.

കേരളം വലിയ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്, ഉത്തരേന്ത്യയിലെ കല്‍ക്കരി ക്ഷാമം കേരളത്തെയും ബാധിച്ചിട്ടുണ്ട്, കൂടംകുളത്ത് നിന്ന് മുപ്പത് ശതമാനം മാത്രമാണ് ഇന്നലെ ലഭിച്ചത്, കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന 1000 മെഗാവാട്ടും കുറവുണ്ടായി ഇത്തരത്തിലുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത് എങ്കില്‍ പവര്‍കട്ടിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കല്‍ക്കരി പ്രതിസന്ധി ആറു മാസത്തോളം നീണ്ടു നില്‍ക്കുമെന്ന് സൂചനകളാണ് പുറത്തുവരുന്നത്.

അതേസമയം കല്‍ക്കരി ക്ഷാമവുമായി ആയി ബന്ധപ്പെട്ട് ഉപഭോക്താക്കളോട് പീക്ക് ടൈമില്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ കെഎസ്ഇബി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു

 

 

Test User: