X
    Categories: keralaNews

സപ്ലൈകോയിലും വഴിവിട്ട നിയമനം: പണം നല്‍കാത്തതിന് ജോലിപോയി

തിരുവനന്തപുരം ; മലയിന്‍കീഴ് സപ്ലൈകോ യില്‍ 20 കൊല്ലമായി ജോലിചെയ്തുവന്ന വനിതാജീവനക്കാരിയെ പിരിച്ചുവിട്ടതായി പരാതി. തിരികെ കയറ്റണമെങ്കില്‍ കാല്‍ലക്ഷം രൂപ ആണത്രെ സി.പി.ഐ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത.് അംബികാദേവിയാണ് പരാതിക്കാരി. കോര്‍പറേഷനില്‍ അനധികൃതനിയമനം നടത്താന്‍ പാര്‍ട്ടിജില്ലാസെക്രട്ടറിയോട് പട്ടികചോദിച്ച സംഭവം കത്തിനില്‍ക്കുമ്പോഴാണ് ജില്ലയില്‍നിന്ന് ഈ വാര്‍ത്ത. പൊലീസിലും സപ്ലൈകോക്കും മനുഷ്യാവകാശകമ്മീഷനും പരാതി നല്‍കി കാത്തിരിക്കുകയാണ് അംബികാദേവി.

സപ്ലൈകോയുടെ വിവിധ ഡിപ്പോകളിലായി ആയിരക്കണക്കിന് താല്‍കാലികജീവനക്കാരാണ് ജോലിചെയ്യുന്നത്. പാക്കിംഗ് ജോലികളാണ് ഇവര്‍ ചെയ്യുന്നത്. ഇവരില്‍ മഹാഭൂരിപക്ഷവും ഇടതുമുന്നണിക്കാരും അനുഭാവികളും ബന്ധുക്കളുമാണ്.

Chandrika Web: