X

സൂപ്പര്‍ ലീഗ് കേരള: മലപ്പുറം എഫ്.സി കാലിക്കറ്റ് എഫ്.സിയെ നേരിടും

സൂപ്പര്‍ ലീഗ് കേരളയില്‍ ക്ലാസിക് പോരാട്ടത്തിന് ഇന്ന് മഞ്ചേരി വേദിയാകും. അയല്‍ക്കാരായ മലപ്പുറം എഫ്.സിയും കാലിക്കറ്റ് എഫ്.സിയും തമ്മിലുള്ള മത്സരം പയ്യനാട് സ്റ്റേഡി യത്തില്‍ രാത്രി 7.30നാണ്. മലപ്പുറം എഫ്.സിയുടെ ആദ്യ ഹോം മത്സരമാണ് ഇന്ന്. ഉദ് ഘാടന മത്സരത്തില്‍ തന്നെ ഫോഴ്‌സ് കൊച്ചിയെ അവരുടെ തട്ടകത്തില്‍ പോയി രണ്ടു ഗോളിന് തകര്‍ത്തുവിട്ട മലപ്പുറം ആത്മവിശ്വാസത്തോടെയാണ് സ്വന്തം ഗ്രൗണ്ടിലിറങ്ങുന്നത്.

മഞ്ചേരിയില്‍ നിറഞ്ഞ് കവിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കുന്നത് മലപ്പുറം എഫ്.സിക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. അതേസമയം കോഴി ക്കോടുനിന്നും നിരവധി ആരാധകരാണ് ഇന്ന് മത്സരം കാണാനായി തയ്യാറായിരിക്കുന്നത്. ഫാന്‍സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബസുകള്‍ കളി കാണാനായി തയ്യാറാക്കിയിട്ടുണ്ട്. കാലിക്കറ്റ് എഫ്.സി.ക്കും ഇത് രണ്ടാം മത്സരമാണ്. തിരുവനന്തപുരം കൊമ്പന്‍സുമായി ഏറ്റുമുട്ടിയ ആദ്യ കളിയില്‍ ടീമിന് സമനില പിടിക്കാനേ സാധിച്ചുള്ളൂ. മികച്ച കളി പുറത്തെടുത്തിട്ടും ജയിക്കാനായില്ല എന്ന നിരാശ മാറ്റാനാകും ടീം മലപ്പുറത്തിനെതിരെ ഇറങ്ങുന്നത്.

ഈ മത്സരത്തില്‍ നിന്നും ടീമില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് അറിയുന്നത്. അതേ സമയം കൊച്ചിയിലെ ഉദ്ഘാടന മത്സരത്തി നിറങ്ങിയ ടീമില്‍ നിന്നും കാര്യമായ മാറ്റം മലപ്പുറം എഫ്.സി നടത്തിയേക്കില്ല. കൊച്ചിയില്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടാതിരുന്ന സാ ഞ്ചസ് തുടക്കം തന്നെ ടീമിലുണ്ടാകുമെന്നും അറിയുന്നു. ബ്രസീല്‍ താരം ബാര്‍ബോസ കഴിഞ്ഞ മത്സരത്തില്‍ ബെഞ്ചിലായിരുന്നു. എന്നാല്‍ ഇത്തവണ ബാര്‍ബോസക്കും അവസരം ലഭിച്ചേക്കും. സ്വന്തം കാണികള്‍ക്ക് മുന്നില്‍ മികച്ച മത്സരം തന്നെ നടത്താനും വിജയിക്കാനുമാ കും ഇന്ന് മലപ്പുറം കളത്തിലിറങ്ങുക. കാലിക്കറ്റ് മികച്ച ടീമാണെന്നും എന്നാല്‍ വിജയം തുടരാന്‍ തന്നെയാണ് ടീമിറങ്ങുകയെന്നും തിങ്ങി നിറഞ്ഞ ഗ്യാലറി നല്ല അനുഭവ മായിരിക്കുമെന്നും ഇത് കരുത്താകുമെന്നും മലപ്പുറം എഫ്.സി നായകന്‍ അനസ് എടത്തൊടിക പറഞ്ഞു.

 

webdesk13: